എന്റെ ഹൃദയം മന്ദവും, വിരസവുമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ദാവീദിന്റെ ലളിതമായ ഒരു പ്രാർത്ഥനയിലേക്ക് ഞാൻ തിരിയുന്നു (സങ്കീർത്തനം 51:12) — “അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.”
ക്രിസ്തീയ ജീവിതത്തില്‍ ദൈവമക്കള്‍ രണ്ടു രീതിയില്‍ പരാജയപ്പെട്ടേക്കാം. ഒന്ന്, നാം ദൈവത്തെ വിട്ടുമാറുന്നതു മൂലം; മറ്റൊന്ന്, ദൈവം നമ്മെ വിട്ടുമാറുന്നതു മൂലം. ആശ്ചര്യപൂര്‍വ്വകമായി യിരെമ്യാവ് പറയുന്നു, വരുവാനുള്ള കാലത്ത്-- പുതിയനിയമ കാലത്ത്-- ഇവ രണ്ടും സംഭവിക്കില്ല:ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. (യിരെമ്യാവ് 32:40)“ഞാൻ അവരെ വിട്ടുപിരിയാതെ [അവർക്കു] നന്മ ചെയ്തുകൊണ്ടിരിക്കും.’ “[നാം] [അവനെ] …
താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ദൈവത്തിന്റെ വിശ്വസ്തതയെ, അതേ, ഈ അമൂല്യമായ യാഥാര്‍ദ്ധ്യത്തെ, അതായത്, “അവന്‍വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍”(റോമര്‍ 4:21 NASB) വളരെയധികം വിലമതിക്കുന്നുണ്ടാവും എന്നതില്‍ സംശയമില്ല. ക്രിസ്തു സര്‍വപ്രപഞ്ചത്തെയും “തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നു” (എബ്രാ 1:3)എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സകലവും, താങ്കളുടെ ഭാവികാല നിത്യതയും ആക്ഷരീകമായി ദൈവം തന്റെ വചനത്തോട് പുലര്‍ത്തുന്ന സത്യസന്ധതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
“മനുഷ്യവര്‍ഗത്തിന്റെ സകല പ്രശ്നങ്ങള്‍കും കാരണം, അവന്ഏകാന്തമയി, നിശ്ശബ്ദമായി ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതാണ്” – ബ്ലൈസ് പാസ്കല്‍ (1623—1662) ഒരു അതിശയോക്തി ആണെന്ന് തോന്നാമെങ്കിലും, നമ്മുടെ ഏകാഗ്രമല്ലാത്തതും, അസ്വസ്ഥവുമായ മാനസിക നിലയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്താന്‍ പോന്ന ഒരു പ്രസ്താവനയാണിത്. നമുക്ക് ശാന്തമായി ഇരിക്കാന്‍ കഴിയാറില്ല എന്നത് എത്രയധികം വാസ്തവമായ ഒരു കാര്യമാണ്?
മത്തായി 23 ഇൽ പ്രവാചകനായ ക്രിസ്തു, സത്യത്തിന്റെ കൂർത്ത മുനയാൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മേൽ പ്രഹരമേൽപ്പിക്കുന്നത് കാണാം. അതുപോലെ, അവരുടെ പുറമേയുള്ള ഭക്തിയുടെ കാപട്യം ക്രിസ്തുവിന്റെ കടുത്ത ശാസനയുടെ മുന്നിൽ തകരുന്നതും, അവരുടെ ഹൃദയത്തിലെ കാപട്യത്തെ ക്രിസ്തു പരസ്യമായി വെളിപ്പെടുത്തുന്നതും നമുക്ക് കാണാൻ സാധിക്കും. ഈ ഒരു അധ്യായത്തിൽ, യേശു തന്റെ വാക്കുകളാൽ ഏല്പിക്കുന്ന ഓരോ പ്രഹരത്തിന്റെയും തുടക്കത്തിൽ “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം” എന്ന് പറയുന്നു. ഈ വാക്കുകൾ ആവർത്തിക്കുന്നതിലൂടെ, ക്രിസ്തു അവരുടെ …
ലൂക്കോസ് 17: 5-10 ൽ അപ്പോസ്തലന്മാർ തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ യേശുവിനോടു അപേക്ഷിക്കുകയാണ്. യേശു എങ്ങനെയാണ് അവരെ സഹായിച്ചത്? രണ്ടു വിധത്തിൽ; അവരോടു സത്യം പറഞ്ഞു കൊണ്ടാണ് രണ്ടു വിധത്തിലും യേശു അത് ചെയ്തത്. വിശ്വാസം കേൾവിയാൽ വരുന്നുവെന്ന്, പ്രതികരിക്കുന്ന രീതിയിൽ നിന്നു പോലും യേശു കാണിച്ചു തരുന്നു. ചില കാര്യങ്ങൾ അറിയുന്നത് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.
Stay Connected
The REDHILL Newsletter
Subscribe to us and get the Redemption Hill Church Newsletter every month.
Enjoy Unlimited Access To All Our Resources For Free!
To know about how you can support this ministry, write to us at [email protected]