“മനുഷ്യവര്‍ഗത്തിന്റെ സകല പ്രശ്നങ്ങള്‍കും കാരണം, അവന്ഏകാന്തമയി, നിശ്ശബ്ദമായി ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതാണ്” – ബ്ലൈസ് പാസ്കല്‍ (1623—1662) ഒരു അതിശയോക്തി ആണെന്ന് തോന്നാമെങ്കിലും, നമ്മുടെ ഏകാഗ്രമല്ലാത്തതും, അസ്വസ്ഥവുമായ മാനസിക നിലയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്താന്‍ പോന്ന ഒരു പ്രസ്താവനയാണിത്. നമുക്ക് ശാന്തമായി ഇരിക്കാന്‍ കഴിയാറില്ല എന്നത് എത്രയധികം വാസ്തവമായ ഒരു കാര്യമാണ്?