മത്തായി 23 ഇൽ പ്രവാചകനായ ക്രിസ്തു, സത്യത്തിന്റെ കൂർത്ത മുനയാൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മേൽ പ്രഹരമേൽപ്പിക്കുന്നത് കാണാം. അതുപോലെ, അവരുടെ പുറമേയുള്ള ഭക്തിയുടെ കാപട്യം ക്രിസ്തുവിന്റെ കടുത്ത ശാസനയുടെ മുന്നിൽ തകരുന്നതും, അവരുടെ ഹൃദയത്തിലെ കാപട്യത്തെ ക്രിസ്തു പരസ്യമായി വെളിപ്പെടുത്തുന്നതും നമുക്ക് കാണാൻ സാധിക്കും. ഈ ഒരു അധ്യായത്തിൽ, യേശു തന്റെ വാക്കുകളാൽ ഏല്പിക്കുന്ന ഓരോ പ്രഹരത്തിന്റെയും തുടക്കത്തിൽ “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം” എന്ന് പറയുന്നു. ഈ വാക്കുകൾ ആവർത്തിക്കുന്നതിലൂടെ, ക്രിസ്തു അവരുടെ …