വായനക്കായി നമ്മുടെ ബൈബിളുകൾ തുറക്കുമ്പോൾ, നാം ഒരിക്കലും തനിച്ചല്ല. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുവാനും, മനസ്സുകളെ പ്രകാശിപ്പിക്കുവാനും, ജീവിതങ്ങളെ ദിശ തിരിച്ചു നയിക്കാനും തയ്യാറായി, പരിശുദ്ധാത്മാവ് ദൈവവചനത്തിലും അതിന്മീതെയുമിരിക്കുന്നു. ഇവയിലൂടെയെല്ലാം ക്രിസ്തു മാത്രം മഹത്വപ്പെടുന്നു. (യോഹന്നാന്‍ 16:14). ഒരു സാധാരണ ദിനചര്യയെ അലൌകികമായ ഒന്നാക്കി മാറ്റുന്ന ബൈബിൾ വായനയിലെ എക്സ് ഫാക്ടർ ആണ് ആത്മാവ്. അതിനാല്‍ നമ്മുടെ കണ്ണുകൾക്കും മനസ്സുകൾക്കും ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാതെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് തികച്ചും ഭോഷത്വമാണ്.പ്രാർത്ഥന ഒരു സംഭാഷണമാണ്, എന്നാല്‍ നാമല്ല അതാരംഭിക്കുന്നത്. …