എന്റെ ഹൃദയം മന്ദവും, വിരസവുമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ദാവീദിന്റെ ലളിതമായ ഒരു പ്രാർത്ഥനയിലേക്ക് ഞാൻ തിരിയുന്നു (സങ്കീർത്തനം 51:12) — “അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.”
എന്റെ ഹൃദയം മന്ദവും, വിരസവുമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ദാവീദിന്റെ ലളിതമായ ഒരു പ്രാർത്ഥനയിലേക്ക് ഞാൻ തിരിയുന്നു (സങ്കീർത്തനം 51:12) — “അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.”
ലൂക്കോസ് 17: 5-10 ൽ അപ്പോസ്തലന്മാർ തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ യേശുവിനോടു അപേക്ഷിക്കുകയാണ്. യേശു എങ്ങനെയാണ് അവരെ സഹായിച്ചത്? രണ്ടു വിധത്തിൽ; അവരോടു സത്യം പറഞ്ഞു കൊണ്ടാണ് രണ്ടു വിധത്തിലും യേശു അത് ചെയ്തത്. വിശ്വാസം കേൾവിയാൽ വരുന്നുവെന്ന്, പ്രതികരിക്കുന്ന രീതിയിൽ നിന്നു പോലും യേശു കാണിച്ചു തരുന്നു. ചില കാര്യങ്ങൾ അറിയുന്നത് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.
മത്തായി 23 ഇൽ പ്രവാചകനായ ക്രിസ്തു, സത്യത്തിന്റെ കൂർത്ത മുനയാൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മേൽ പ്രഹരമേൽപ്പിക്കുന്നത് കാണാം. അതുപോലെ, അവരുടെ പുറമേയുള്ള ഭക്തിയുടെ കാപട്യം ക്രിസ്തുവിന്റെ കടുത്ത ശാസനയുടെ മുന്നിൽ തകരുന്നതും, അവരുടെ ഹൃദയത്തിലെ കാപട്യത്തെ ക്രിസ്തു പരസ്യമായി വെളിപ്പെടുത്തുന്നതും നമുക്ക് കാണാൻ സാധിക്കും. ഈ ഒരു അധ്യായത്തിൽ, യേശു തന്റെ വാക്കുകളാൽ ഏല്പിക്കുന്ന ഓരോ പ്രഹരത്തിന്റെയും തുടക്കത്തിൽ “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം” എന്ന് പറയുന്നു. ഈ വാക്കുകൾ ആവർത്തിക്കുന്നതിലൂടെ, ക്രിസ്തു അവരുടെ …
“മനുഷ്യവര്‍ഗത്തിന്റെ സകല പ്രശ്നങ്ങള്‍കും കാരണം, അവന്ഏകാന്തമയി, നിശ്ശബ്ദമായി ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതാണ്” – ബ്ലൈസ് പാസ്കല്‍ (1623—1662) ഒരു അതിശയോക്തി ആണെന്ന് തോന്നാമെങ്കിലും, നമ്മുടെ ഏകാഗ്രമല്ലാത്തതും, അസ്വസ്ഥവുമായ മാനസിക നിലയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്താന്‍ പോന്ന ഒരു പ്രസ്താവനയാണിത്. നമുക്ക് ശാന്തമായി ഇരിക്കാന്‍ കഴിയാറില്ല എന്നത് എത്രയധികം വാസ്തവമായ ഒരു കാര്യമാണ്?
താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ദൈവത്തിന്റെ വിശ്വസ്തതയെ, അതേ, ഈ അമൂല്യമായ യാഥാര്‍ദ്ധ്യത്തെ, അതായത്, “അവന്‍വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍”(റോമര്‍ 4:21 NASB) വളരെയധികം വിലമതിക്കുന്നുണ്ടാവും എന്നതില്‍ സംശയമില്ല. ക്രിസ്തു സര്‍വപ്രപഞ്ചത്തെയും “തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നു” (എബ്രാ 1:3)എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സകലവും, താങ്കളുടെ ഭാവികാല നിത്യതയും ആക്ഷരീകമായി ദൈവം തന്റെ വചനത്തോട് പുലര്‍ത്തുന്ന സത്യസന്ധതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഒരു 13 വയസ്സുകാരിക്ക് ഉള്ള കത്ത് പ്രിയ ________, ബൈബിൾ ആഴത്തിൽ വായിക്കുന്നതിനെക്കുറിച്ചു നീ എഴുതിയ കുറിപ്പ് കിട്ടി. ചോദിച്ചതിന് നന്ദി.
വായനക്കായി നമ്മുടെ ബൈബിളുകൾ തുറക്കുമ്പോൾ, നാം ഒരിക്കലും തനിച്ചല്ല. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുവാനും, മനസ്സുകളെ പ്രകാശിപ്പിക്കുവാനും, ജീവിതങ്ങളെ ദിശ തിരിച്ചു നയിക്കാനും തയ്യാറായി, പരിശുദ്ധാത്മാവ് ദൈവവചനത്തിലും അതിന്മീതെയുമിരിക്കുന്നു. ഇവയിലൂടെയെല്ലാം ക്രിസ്തു മാത്രം മഹത്വപ്പെടുന്നു. (യോഹന്നാന്‍ 16:14). ഒരു സാധാരണ ദിനചര്യയെ അലൌകികമായ ഒന്നാക്കി മാറ്റുന്ന ബൈബിൾ വായനയിലെ എക്സ് ഫാക്ടർ ആണ് ആത്മാവ്. അതിനാല്‍ നമ്മുടെ കണ്ണുകൾക്കും മനസ്സുകൾക്കും ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാതെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് തികച്ചും ഭോഷത്വമാണ്.പ്രാർത്ഥന ഒരു സംഭാഷണമാണ്, എന്നാല്‍ നാമല്ല അതാരംഭിക്കുന്നത്. …
സങ്കീർത്തനം 23 നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു സങ്കീർത്തനമാണ് . ക്രിസ്തീയ ഭവനങ്ങളിൽ വളർന്നവരെ സംബന്ധിച്ചിടത്തോളം, അവർ മനഃപാഠമാക്കി പഠിച്ച ആദ്യത്തെ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഒട്ടുമിക്ക ക്രിസ്തീയ പുസ്തകശാലകളിലെ ചുവരുകളിൽ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകളിലും ഫ്രെയിമുകളിലും ഏറ്റവും സാധാരണമായി കണ്ടുവരുന്ന വേദഭാഗമാണ് സങ്കീർത്തനം 23. എന്നിരുന്നാലും, ഈ സങ്കീർത്തനം എല്ലാവർക്കും സൂപരിചിതമാണെന്നത്തിന് അത് എല്ലാരും ആഴത്തിൽ മനസ്സിലാകുന്നു എന്നർത്ഥമില്ലാ.
വേദപുസ്തകത്തിൽ യോഹന്നാൻ 16:23-24ൽ യേശു നമ്മൾക്ക് നല്കിയിരിക്കുന്ന വാഗ്‌ദാനം സ്‌തബ്‌ധമാക്കുന്ന, നിർണ്ണായകമായ, മഹത്വകരമായ ഒന്നാണ്അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കുംപിതാവ് നൽകാമെന്ന് പറഞ്ഞിരിക്കുന്ന പൂർണ സന്തോഷം നമ്മൾക്ക് വേണമെന്നതുകൊണ്ടു, നാം തീക്ഷണമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പിതാവിനോട് ചോദിക്കുന്നു. നിസ്സാരമോ ലൗകീകമായ കാര്യങ്ങൾക്കു …
ക്രിസ്തീയ ജീവിതത്തില്‍ ദൈവമക്കള്‍ രണ്ടു രീതിയില്‍ പരാജയപ്പെട്ടേക്കാം. ഒന്ന്, നാം ദൈവത്തെ വിട്ടുമാറുന്നതു മൂലം; മറ്റൊന്ന്, ദൈവം നമ്മെ വിട്ടുമാറുന്നതു മൂലം. ആശ്ചര്യപൂര്‍വ്വകമായി യിരെമ്യാവ് പറയുന്നു, വരുവാനുള്ള കാലത്ത്-- പുതിയനിയമ കാലത്ത്-- ഇവ രണ്ടും സംഭവിക്കില്ല:ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. (യിരെമ്യാവ് 32:40)“ഞാൻ അവരെ വിട്ടുപിരിയാതെ [അവർക്കു] നന്മ ചെയ്തുകൊണ്ടിരിക്കും.’ “[നാം] [അവനെ] …
To know about how you can support this ministry, write to us at [email protected]