Category: Desiring God

HomeDesiring God

എന്റെ ഹൃദയം മന്ദവും, വിരസവുമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ദാവീദിന്റെ ലളിതമായ ഒരു പ്രാർത്ഥനയിലേക്ക് ഞാൻ തിരിയുന്നു (സങ്കീർത്തനം 51:12) — “അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.”

ലൂക്കോസ് 17: 5-10 ൽ അപ്പോസ്തലന്മാർ തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ യേശുവിനോടു അപേക്ഷിക്കുകയാണ്. യേശു എങ്ങനെയാണ് അവരെ സഹായിച്ചത്? രണ്ടു വിധത്തിൽ; അവരോടു സത്യം പറഞ്ഞു കൊണ്ടാണ് രണ്ടു വിധത്തിലും യേശു അത് ചെയ്തത്. വിശ്വാസം കേൾവിയാൽ വരുന്നുവെന്ന്, പ്രതികരിക്കുന്ന രീതിയിൽ നിന്നു പോലും യേശു കാണിച്ചു തരുന്നു. ചില കാര്യങ്ങൾ അറിയുന്നത് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.

“മനുഷ്യവര്‍ഗത്തിന്റെ സകല പ്രശ്നങ്ങള്‍കും കാരണം, അവന്ഏകാന്തമയി, നിശ്ശബ്ദമായി ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതാണ്” – ബ്ലൈസ് പാസ്കല്‍ (1623—1662) ഒരു അതിശയോക്തി ആണെന്ന് തോന്നാമെങ്കിലും, നമ്മുടെ ഏകാഗ്രമല്ലാത്തതും, അസ്വസ്ഥവുമായ മാനസിക നിലയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്താന്‍ പോന്ന ഒരു പ്രസ്താവനയാണിത്. നമുക്ക് ശാന്തമായി ഇരിക്കാന്‍ കഴിയാറില്ല എന്നത് എത്രയധികം വാസ്തവമായ ഒരു കാര്യമാണ്?

Man standing alone in a field

താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ദൈവത്തിന്റെ വിശ്വസ്തതയെ, അതേ, ഈ അമൂല്യമായ യാഥാര്‍ദ്ധ്യത്തെ, അതായത്, “അവന്‍വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍”(റോമര്‍ 4:21 NASB) വളരെയധികം വിലമതിക്കുന്നുണ്ടാവും എന്നതില്‍ സംശയമില്ല. ക്രിസ്തു സര്‍വപ്രപഞ്ചത്തെയും “തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നു” (എബ്രാ 1:3)എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സകലവും, താങ്കളുടെ ഭാവികാല നിത്യതയും ആക്ഷരീകമായി ദൈവം തന്റെ വചനത്തോട് പുലര്‍ത്തുന്ന സത്യസന്ധതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ഒരു 13 വയസ്സുകാരിക്ക് ഉള്ള കത്ത് പ്രിയ ________, ബൈബിൾ ആഴത്തിൽ വായിക്കുന്നതിനെക്കുറിച്ചു നീ എഴുതിയ കുറിപ്പ് കിട്ടി. ചോദിച്ചതിന് നന്ദി.

വായനക്കായി നമ്മുടെ ബൈബിളുകൾ തുറക്കുമ്പോൾ, നാം ഒരിക്കലും തനിച്ചല്ല. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുവാനും, മനസ്സുകളെ പ്രകാശിപ്പിക്കുവാനും, ജീവിതങ്ങളെ ദിശ തിരിച്ചു നയിക്കാനും തയ്യാറായി, പരിശുദ്ധാത്മാവ് ദൈവവചനത്തിലും അതിന്മീതെയുമിരിക്കുന്നു. ഇവയിലൂടെയെല്ലാം ക്രിസ്തു മാത്രം മഹത്വപ്പെടുന്നു. (യോഹന്നാന്‍ 16:14). ഒരു സാധാരണ ദിനചര്യയെ അലൌകികമായ ഒന്നാക്കി മാറ്റുന്ന ബൈബിൾ വായനയിലെ എക്സ് ഫാക്ടർ ആണ് ആത്മാവ്. അതിനാല്‍ നമ്മുടെ കണ്ണുകൾക്കും മനസ്സുകൾക്കും ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാതെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് തികച്ചും ഭോഷത്വമാണ്.പ്രാർത്ഥന ഒരു സംഭാഷണമാണ്, എന്നാല്‍ നാമല്ല അതാരംഭിക്കുന്നത്. …

Enjoy Free Unlimited Access To All Our Resources

To know about how you can support this ministry, write to us at [email protected]

Coming Soon - Dec 2022

The Annual Cross Purpose Magazine