നാളെ നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായി ഉറക്കം ഉണരുമോ?

ക്രിസ്തീയ ജീവിതത്തില്‍ ദൈവമക്കള്‍ രണ്ടു രീതിയില്‍ പരാജയപ്പെട്ടേക്കാം. ഒന്ന്, നാം ദൈവത്തെ വിട്ടുമാറുന്നതു മൂലം; മറ്റൊന്ന്, ദൈവം നമ്മെ വിട്ടുമാറുന്നതു മൂലം. ആശ്ചര്യപൂര്‍വ്വകമായി യിരെമ്യാവ് പറയുന്നു, വരുവാനുള്ള കാലത്ത്– പുതിയനിയമ കാലത്ത്– ഇവ രണ്ടും സംഭവിക്കില്ല:

ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. (യിരെമ്യാവ് 32:40)

“ഞാൻ അവരെ വിട്ടുപിരിയാതെ [അവർക്കു] നന്മ ചെയ്തുകൊണ്ടിരിക്കും.’ “[നാം] [അവനെ] വിട്ടുമാറാതെയിരിപ്പാൻ” അവന്‍ നമ്മളില്‍ പ്രവര്‍ത്തിക്കും. ഇപ്രകാരമാണ് ദൈവീകകടാക്ഷത്താല്‍ തന്‍റെ ജനം നിത്യ തേജസ്സിലേയ്ക്ക് ആനയിക്കപ്പെടുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവം വിശുദ്ധി ആവശ്യപ്പെടുക മാത്രമല്ല; അവന്‍ തന്‍റെ ജനത്തിന് അത് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ ദൈവജനത്തിന്‍റെ തേജസ്സിലേയ്ക്കുള്ള പാതയില്‍ ദൈവം ആവശ്യപ്പെടുന്ന വിശുദ്ധി സുനിശ്ചിതമാണ്. അത് പരാജയപ്പെടില്ല. ഈ ഉറപ്പ് തിരുവചനത്തില്‍ ഏവര്‍ക്കും ദൃശ്യമാകും വിധം വ്യക്തതയോടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ആ സുവ്യക്ത വെളിപ്പെടുത്തലിന്‍റെ ലക്ഷ്യമെന്തെന്നാല്‍ ദൈവം അത്രമാത്രം ഉറപ്പ് നമുക്ക് നല്‍കിയിരിക്കുന്നതുകൊണ്ട് ആനന്ദത്തോടും ആത്മവിശ്വാസത്തോടും പൂര്‍ണ്ണഹൃദയത്തോടും ഉണര്‍വ്വോടും കൂടെ നാം വിശുദ്ധിയും തേജസ്സും പിന്തുടരുക എന്നതാണ്. ഫിലിപ്പ്യര്‍ 3:12 -ല്‍ പൌലൊസ്പറയുന്നതുപോലെ “ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളൂ.” ക്രിസ്തുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തു എന്ന വിരുത് കരസ്ഥമാക്കുവാനായി പൌലോസ് ബദ്ധപ്പെട്ട് അദ്ധ്വാനിക്കുന്നു. അനേകര്‍ക്കും ദുര്‍ഗ്രഹമായി തോന്നുന്ന വിശുദ്ധീകരണത്തിന്‍റെ മര്‍മ്മം ഇതാണ്.- നാം ക്രിസ്തുവിന്‍റേതാണെന്ന ഉറപ്പ് നമ്മെ ക്രിസ്തുവിനെ നേടേണ്ടതിന് ജാഗരൂകരാക്കും. സംഭ്രാന്തരാകാതെ ഇതിന്‍റെ സൌന്ദര്യം കാണുവാന്‍ നിങ്ങള്‍ക്ക് ഇടയാകണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആശയകുഴപ്പമുണ്ടാക്കുന്ന ഒരു സമസ്യ പോലെയാണ് ഇത് തുടങ്ങുന്നതെങ്കില്‍ ക്രിസ്തുവിനായുള്ള ഊര്‍ജ്ജമായി ഇത് പര്യവസാനിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....... . . .

സംരക്ഷണത്തെ കുറിച്ചുള്ള അതിമഹത്തായ വേദഭാഗം

ദൈവം നമുക്ക് വേണ്ടതെല്ലാം നല്‍കി കുറ്റമറ്റവരായി തേജസ്സിലേയ്ക്ക് ആനയിക്കും എന്ന സ്പഷ്ടവും സമ്പൂര്‍ണ്ണവുമായ വാഗ്ദത്തം റോമര്‍ 8:28-39 ലാണുള്ളത്. പ്രകടമായും ഇത് കഷ്ടത, സങ്കടം, ഉപദ്രവം, പട്ടിണി, നഗ്നത, ആപത്ത്, വാള്‍ തുടങ്ങിയവയുടെ മുന്‍പില്‍ ദൈവമക്കള്‍ക്ക് നിര്‍ഭയമായ ദൃഢവിശ്വാസം നല്‍കേണ്ടതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. റോമര്‍ 8:28-39.റോമര്‍ 8:35).

ആഗോള യാതനയും മായ, ദ്രവത്വം എന്നിവയ്ക്കു കീഴ്പെട്ടിരിക്കുന്ന സൃഷ്ടിയുടെ ഞരക്കവുമാണ് ഇതിന്‍റെ സന്ദര്‍ഭം. (റോമര്‍ 8:18-25സര്‍വ്വപ്രപഞ്ചവും ഞരങ്ങിക്കൊണ്ടിരിക്കുന്നു. വിശ്വാസികളും ഈ യാതനയിലും സംഭ്രാന്തിയിലും പങ്കാളികളാകുന്നു. മിക്കപ്പോഴും എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് നാം അറിയുന്നില്ല. ഫലത്തില്‍, പ്രാര്‍ത്ഥനയില്‍ പോലും ഈ ആഗോള ദുരിതവും പരിഭ്രമവും ദൃശ്യമാവുന്ന ഈ കാലത്ത്, എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് നമുക്ക് അറിയാതെ വന്നേക്കാം. എന്നിരിക്കിലും നമുക്ക് ഒന്നറിയാം എന്ന് പൌലൊസ് പറയുന്നു. (റോമര്‍ 8:26) ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.(റോമര്‍ 8:28പിശാചിന്‍റെയും പാപത്തിന്‍റെയും, രോഗത്തിന്‍റെയും, വിനാശത്തിന്‍റെയും മുന്‍പില്‍ വിശ്വാസികള്‍ക്കുള്ള പരമമായ ഉറപ്പിനെ കുറിച്ചുള്ള ഉന്നതമായ തിരുവെഴുത്തുകളുടെ ആരംഭമാണിത്

ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവനാല്‍ വിളിക്കപ്പെട്ടവര്‍ക്ക് സകലവും — സകലവും! — നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. തന്‍റെ ജനത്തിന്‍റെ നിത്യ നന്മയ്ക്കായി ആവശ്യമാകുന്നതെല്ലാം ചെയ്യേണ്ടതിനുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണമായ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന ഒരു വാഗ്ദത്തമാണിത്. തുടര്‍ന്നു മുന്‍പോട്ടു വയ്ക്കുന്ന വാദത്തില്‍ നമുക്കിത് കാണുവാന്‍ കഴിയും. നിത്യതയുടെ ഭൂതത്തില്‍ തുടങ്ങി (മുന്നറിഞ്ഞ) നിത്യതയുടെ ഭാവി വരെ (തേജസ്കരിക്കപ്പെട്ട), ഓരോ ചുവടിലും, തന്‍റെ ജനത്തെ തേജസ്സിലേയ്ക്ക് ആനയിക്കുവാന്‍ ദൈവം പ്രതിജ്ഞാബദ്ധനായിരിക്കുന്നു എന്ന ഉറപ്പിനാല്‍ പൌലൊസ് ഈ ബൃഹത്തായ വാഗ്ദത്തത്തെ പിന്താങ്ങുന്നു.:

അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. (റോമര്‍ 8:29-30)

ഈ സുവര്‍ണ്ണ ശ്രേണിയുടെ സവിശേഷതയെന്തെന്നാല്‍ ഇതിലെ ഒരു കണ്ണിയും പൊട്ടിപ്പോകുന്നില്ല. ആരും വിട്ടുപോകുന്നില്ല. മുന്നറിഞ്ഞവര്‍ ഓരോരുത്തരും മുന്നിയമിക്കപ്പെട്ടവരായി മാറുന്നു. മുന്നിയമിക്കപ്പെട്ട ഓരോരുത്തരും വിളിക്കപ്പെട്ടവരായി മാറുന്നു. വിളിക്കപ്പെട്ടവര്‍ ഓരോരുത്തരും നീതീകരിക്കപ്പെട്ടവരായി മാറുന്നു. നീതീകരിക്കപ്പെട്ടവര്‍ ഓരോരുത്തരും തേജസ്കരിക്കപ്പെട്ടവരായി മാറുന്നു. ഇതിലും വ്യക്തവും മഹനീയവുമായ കാര്യങ്ങള്‍ തുലോം ചുരുക്കം മാത്രം. ഉറപ്പ്! ദൃഢവിശ്വാസം! സ്ഥിരത! ധൈര്യം!

ഈ ശ്രേണിയിലെ “വിളിക്കപ്പെട്ടവര്‍” എന്ന പരാമര്‍ശം “വിളിക്കപ്പെട്ടവര്‍ക്കുള്ള” വാഗ്ദത്തമായ വാക്യം 28-നോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. വാക്യം 28-ല്‍ വാഗ്ദത്തം നല്കിയിരിക്കുന്ന നന്മയാണ് പൌലൊസ് ഇവിടെ വിവരിക്കുന്നതെന്നു മനസ്സിലാക്കുവാന്‍ ഈ ബന്ധിപ്പിക്കല്‍ നമ്മെ സഹായിക്കുന്നു. ദൈവം സകലവും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നു. ആ നന്മ ക്രിസ്തുവിനോടുള്ള അനുരൂപതയും (റോമര്‍ 8:29) അസന്ദിഗ്ദ്ധമായ തേജസ്കരണവുമാണ്. .. .റോമര്‍ 8:29.റോമര്‍ 8:30).

ദൈവം നമ്മോടു കൂടെയുണ്ടെന്നതിന്‍റെ സുനിശ്ചിതമായ അടയാളം

നമ്മുടെ ഉറപ്പിന് ബൃഹത്തായ അടിസ്ഥാനം നല്കിയതിനു ശേഷം ( റോമര്‍ 8: 28-30)പിന്നോക്കം മാറിനിന്നുകൊണ്ട് പൌലൊസ് ചോദിക്കുകയാണ്, “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു?” (റോമര്‍ 8: 31)നാം പറയേണ്ടത് ഇതാണ്: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” സര്‍വ്വശക്തനായ, സര്‍വ്വവും ആസൂത്രണം ചെയ്യുന്ന, സര്‍വ്വവും നിറവേറ്റുന്ന ദൈവം നമ്മുടെ തിന്‍മയ്ക്കല്ല നന്മയ്ക്കായി പ്രതിജ്ഞാബദ്ധനാണെങ്കില്‍ പിന്നെ നമ്മെ തേജസ്കരണത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ആ ശ്രേണിയില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ഒരു പ്രതിയോഗിക്കും സാധ്യമല്ല.

ദൈവം നമുക്കുവേണ്ടിയാണെന്നതില്‍ ആര്‍ക്കും യാതൊരു സംശയം ഉണ്ടാകാതിരിക്കേണ്ടതിന് റോമാലേഖനം 8 അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വീണ്ടും പരിഗണിക്കുവാന്‍ പൌലൊസ് നമ്മെ ക്ഷണിക്കുകയാണ്: നമ്മുടെ ശിക്ഷാവിധി ചുമന്നുകൊണ്ടു നമ്മുടെ നീതിയാകേണ്ടതിന് ദൈവം തന്‍റെ പുത്രനെ നല്‍കുന്നു. (റോമര്‍ 8:3.)അങ്ങനെ ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും റോമര്‍ 8:28 ലെ വാഗ്ദത്തത്തിന്‍റെയും അഴിയാബന്ധം തുറന്നുകാട്ടിക്കൊണ്ടു പൌലൊസ് ആവര്‍ത്തിക്കുകയാണ് റോമര്‍ 8:28:

“സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?”(റോമര്‍ 8:32)

സകലവും ദൈവത്തിന്‍റെ വിശ്വസ്തതയെ ആശ്രയിച്ചിരിക്കുന്നു.

 

റോമര്‍ 8:31-39 ) ന്‍റെ ശിഷ്ടഭാഗം, ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും, (റോമര്‍ 8:35) ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നും (റോമര്‍ 8:39നമ്മെ വേര്‍പെടുത്തുവാന്‍ യാതൊന്നിനും സാധ്യമല്ല എന്ന വാദം തീവ്രമാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. ( റോമര്‍ 8:28-39വാക്യങ്ങളുടെ നമ്മുടെ ധ്യാനത്തിന്‍റെ കേന്ദ്ര ആശയം, അവന്‍ വിളിച്ചവരെ… തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ് (റോമര്‍ 8:30രൂപാന്തരപ്പെട്ട തന്‍റെ ജനത്തെയെല്ലാം അവന്‍ ഉറപ്പായും തേജസ്സില്‍ എത്തിക്കും. ഭാവിയില്‍ നടക്കേണ്ടതാണെങ്കിലും പൂര്‍ത്തിയായ ഒരു കാര്യമായി നമ്മുടെ തേജസ്കരണത്തെകുറിച്ച് പൌലൊസ് ഇവിടെ പറയുന്നു. കാരണം അത് അത്രമാത്രം ഉറപ്പായ ഒരു കാര്യമാണ്.

വിശുദ്ധിയിലും സ്നേഹത്തിലും ക്രിസ്തുവിനോട് അനുരൂപരാകുവാനുള്ള ദൈവകല്‍പ്പനയെ മറികടന്നുകൊണ്ടുള്ള ഒരു വാഗ്ദത്തമല്ല ഇത്. യഥാര്‍ത്ഥത്തില്‍, നമ്മെ ക്രിസ്തുവിനോട് അനുരൂപരാക്കും എന്ന ദൈവവാഗ്ദത്തമാണ് മുന്‍നിയമനം (മുന്‍നിര്‍ണ്ണയം) നമുക്ക് ഉറപ്പ് നല്‍കുന്നത്. “മുന്നറിയപ്പെട്ടവരെയെല്ലാം തന്‍റെ പുത്രന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു”. (റോമര്‍ 8:29) നമ്മുടെ വിളിയിലൂടെയും, നീതീകരണത്തിലൂടെയും, അന്തിമമായി നമ്മുടെ തേജസ്കരണത്തിലൂടെയുമാണ് ഇത് സംഭവ്യമാകുന്നത്. (റോമര്‍ 8:30). നാം ഇതില്‍ നിന്നും എന്താണ് ഉള്‍ക്കൊള്ളേണ്ടത്: വിശ്വാസത്തില്‍ ബലപ്പെട്ടിരിക്കുക. ദൈവം നമുക്ക് അനുകൂലമായിരുന്ന് നമ്മെ തേജസ്സിലേയ്ക്ക് ആനയിക്കും എന്ന ഉറപ്പില്‍ അചഞ്ചലരായിരിക്കുക. ഭയപ്പെടാതിരിക്കുക. സന്തോഷപൂര്‍ണ്ണരായിരിക്കുക. നിര്‍ഭയ സ്നേഹം നിറഞ്ഞുകവിയുന്നവരായിരിക്കുക.

പൌലൊസ് റോമര്‍ 8:28-39 എന്താണ് ചെയ്തതെന്ന് നമുക്ക് മറ്റൊരു രീതിയില്‍ ചിന്തിക്കാം: അദ്ദേഹം ദൈവത്തിന്‍റെ വിശ്വസ്തതയെ ഇവിടെ സമര്‍ത്ഥിച്ചിരിക്കുന്നു.

പൌലൊസിന്‍റെ വിശദീകരണത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. നമ്മുടെ ക്രിസ്തുവിനോടുള്ള അനുരൂപതയെയും തേജസ്കരണത്തെയും സംബന്ധിച്ച് യാന്ത്രികമോ സ്വാഭാവികമോ സ്വയംപ്രേരിതമോ ആയ യാതൊന്നുമില്ല. അത് പരിപൂര്‍ണ്ണമായും ദൈവപ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. നിത്യതയുടെ ഭദ്രതയെ കുറിച്ച് പലര്‍ക്കും യാന്ത്രികമോ ജീവശാസ്ത്രപരമോ ആയ ധാരണകളാണുള്ളത്. ഒരു കുത്തിവയ്പ്പിന്‍റെ പ്രവര്‍ത്തനം പോലെ ഒരിക്കല്‍ രക്ഷിക്കപ്പെടുക എന്നാല്‍ എന്നേയ്ക്കുമായി രക്ഷിക്കപ്പെടുക എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. അവര്‍ ചിന്തിക്കുന്നത്: “ഞാന്‍ രക്ഷിക്കപ്പെട്ടപ്പോള്‍ ദൈവം എന്നെ നിത്യശിക്ഷാവിധിക്കെതിരായി കുത്തിവെച്ചു. രക്തത്തിലെ രോഗങ്ങള്‍ പ്രതിരോധിക്കുന്ന ആന്‍റിബോഡികള്‍ പോലെ അത് എന്നില്‍ ഒരു അവിഭാജ്യ ഭാഗമാക്കപ്പെട്ടിരിക്കുന്നു.” റോമര്‍ 8: 28-39 വരെയുള്ള വേദഭാഗങ്ങളില്‍ പൌലൊസ് നല്‍കുന്ന ഉറപ്പുകളെ കുറിച്ച് റോമര്‍ 8:28-39 ഇപ്രകാരം ചിന്തിക്കുന്നത് തികച്ചും തെറ്റാണ്. നമ്മില്‍ സന്നിവേശിക്കപ്പെട്ട ആത്മീയ ആന്‍റിബോഡികളിലല്ല (പ്രതിരോധത്തിലല്ല), ദൈവത്തിലാണ് എല്ലാം ആശ്രയിച്ചിരിക്കുന്നത്. ദൈവം ഇവിടെ നല്‍കിയിരിക്കുന്ന തന്‍റെ വാഗ്ദത്തങ്ങളോട് വിശ്വസ്തനല്ലെങ്കില്‍ നമ്മള്‍ നശിച്ചുപോകും. വിശ്വാസത്തിലുള്ള നമ്മുടെ സ്ഥിരത, ക്രിസ്തുവിനോടുള്ള നമ്മുടെ അനുരൂപത, നമ്മുടെ അന്തിമ തേജസ്കരണം ഇവയെല്ലാം ദൈവത്തിന്‍റെ വിശ്വസ്തതയെ ആശ്രയിച്ചിരിക്കുന്നു — ദിനംതോറും, എന്നെന്നേയ്ക്കും.

ഞാന്‍ പലപ്പോഴും ആളുകളോട് ചോദിക്കാറുണ്ട്: നാളെ പ്രഭാതത്തില്‍ ഒരു ക്രിസ്ത്യാനിയായി ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന് എങ്ങനെ അറിയാം? അതിന്‍റെ സുപ്രധാനമായ ഉത്തരം ഇതാണ്: ഒരു ക്രിസ്ത്യാനിയായി ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍ ദൈവം നിന്നെ ഇടയാക്കും, അതല്ലെങ്കില്‍ നിനക്കതിനാവില്ല. ദൈവം വിശ്വസ്തനായിരിക്കും. ദൈവം നിന്നെ സംരക്ഷിക്കും. സകലവും തന്‍റെ വാഗ്ദത്തത്തോടുള്ള ദൈവത്തിന്‍റെ വിശ്വസ്തതയെ ആശ്രയിച്ചിരിക്കുന്നു: “ അവന്‍ വിളിച്ചവരെ… തേജസ്കരിച്ചുമിരിക്കുന്നു.”

ദൈവത്തിന്‍റെ സര്‍വ്വവല്ലഭത്വവും നിങ്ങളെ സംരക്ഷിക്കേണ്ടതിനാണ്

 

തേജസ്സില്‍ പ്രവേശിക്കേണ്ടതിനുള്ള യോഗ്യതകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ല. അപ്രകാരല്ല ദൈവം നമുക്ക് ഉറപ്പ് നല്‍കിയിട്ടുള്ളത്. അനുസരണത്തിന്‍റെ ആവശ്യകത അസാധുവാക്കിയിട്ടില്ല. അത് വാഗ്ദാനം ചെയ്തിരിക്കുകയാണ്. “ഞാൻ …. നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (Ezekiel 36:27) ക്രിസ്തുവിനോടുള്ള അനുരൂപത എന്ന ദൈവകല്‍പ്പന റദ്ദാക്കിയിട്ടില്ല. അത് മുന്‍നിയമിച്ചിരിക്കുകയാണ്. “അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമര്‍ 8:29). കര്‍ത്തവ്യങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടല്ല പരാജയഭീതി പരിഹരിച്ചിട്ടുള്ളത്. ദൈവത്തിന്‍റെ വിശ്വസ്തത കൊണ്ടാണ് അത് പരിഹരിച്ചിരിക്കുന്നത്. “നിങ്ങളെ വിളിച്ചവന്‍ വിശ്വസ്തന്‍, അവന്‍ അത് നിര്‍വഹിക്കും.”(1തെസ്സലൊനീക്യര്‍ 5:24).

ദൈവം ആവശ്യപ്പെടുന്നത് അവന്‍ തന്നെ നമ്മില്‍ ഉരുവാക്കുമെന്ന ഉജ്ജ്വലമായ ഈ വാഗ്ദത്തങ്ങളുടെ മഹത്വമുള്‍ക്കൊണ്ടുകൊണ്ട് അപ്പൊസ്തൊലനായ യൂദ ദൈവത്തെ മഹത്വപ്പെടുത്തുന്നത്, ബൈബിളിലെ അതിശ്രേഷ്ഠമായ ദൈവസ്തുതികളില്‍ ഒന്നാണ്:

വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്‍റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന് തന്നേ, സർവ്വകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 24-25)

നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായിട്ടാണ് ഇന്ന് ഉണര്‍ന്നെഴുന്നേറ്റതെങ്കില്‍ ഇതായിരിക്കണം നിങ്ങളുടെ മനോഗതി. നിങ്ങള്‍ ഉറങ്ങുമ്പോള്‍ തേജസ്സും മഹിമയും ബലവും അധികാരവും നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തനനിരതമായിരുന്നു. ദൈവവുമായുള്ള ഒരു സന്തോഷ സമ്മേളനത്തിനായി നിങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന വാഗ്ദത്തം നിലനില്‍ക്കുന്നു. ദൈവം വിശ്വസ്തന്‍. അവന്‍ അത് നിവര്‍ത്തിക്കും.

ജോണ്‍ പൈപര്‍

ജോണ്‍ പൈപര്‍

desiringGod.org-ന്‍റെ സ്ഥാപകനും അദ്ധ്യാപകനുമായ ജോണ്‍ പൈപര്‍ ബെത്ലഹേം കോളേജ് ആന്‍ഡ് സെമിനാരിയുടെ ചാന്‍സലര്‍ കൂടിയാണ്. മിനെസോട്ടയിലുള്ള മിന്നെപോലീസിലെ ബെത്ലഹേം ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 33 വര്‍ഷം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. Desiring God: Meditations of a Christian Hedonist, Lord Jesus തുടങ്ങി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

desiringGod.org-ന്‍റെ സ്ഥാപകനും അദ്ധ്യാപകനുമായ ജോണ്‍ പൈപര്‍ ബെത്ലഹേം കോളേജ് ആന്‍ഡ് സെമിനാരിയുടെ ചാന്‍സലര്‍ കൂടിയാണ്. മിനെസോട്ടയിലുള്ള മിന്നെപോലീസിലെ ബെത്ലഹേം ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 33 വര്‍ഷം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. Desiring God: Meditations of a Christian Hedonist, Lord Jesus തുടങ്ങി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *